Monday 23 July, 2007

Some Beautiful Rajasthani paintings


Some Beautiful Rajasthani paintings








ചില മനോഹര രാജസ്ഥാനി പെയിന്റിങ്ങുകള്‍

8 comments:

Vakkom G Sreekumar said...

ചില മനോഹര രാജസ്ഥാനി പെയിന്റിങ്ങുകള്‍

chithrakaran ചിത്രകാരന്‍ said...

പ്രിയ വക്കം ജി ശ്രീകുമാര്‍,
താങ്കളുടെ പോസ്റ്റ്‌ നന്നായിരിക്കുന്നു.
സൌന്ദര്യപരമായ ഒരു വിയോജിപ്പ്‌ എഴുതട്ടെ....
ഈ പെയിന്റിങ്ങുകളിലെ ശൈലി ശ്രദ്ധിച്ചു നോക്കുക. ചിത്രത്തിന്‌ വിഷയമായ ആള്‍രൂപങ്ങളെ ചിത്രകാരന്‍/കാരി പരമാവധി ആകര്‍ഷകമാക്കാനും, മാംസളമാക്കാനും ശ്രമിച്ച്രിക്കുന്നത്‌ കാണാനാകുന്നില്ലെ?(മനോരമ വീക്ലിയിലുള്ള ഇല്ലസ്റ്റ്രേഷനുകള്‍ ഈ വിഭാഗത്തില്‍ പെടുന്നതാണ്‌) അതുകൂടാതെ നിറങ്ങളിലൂടെ ഒരു ദിവ്യപ്രകാശത്തിന്റെ പശ്ചാത്തലമൊരുക്കാനും ശ്രമിച്ചിരിക്കുന്നു. അതുകോണ്ടുതന്നെ ഇതൊരു കവിതയിലെ കീര്‍ത്തനം പോലെയോ മുഖസ്തുതിവിവരണം പോലെയോ ഉള്ള നിലവാരം കുറഞ്ഞ ചിത്രമാണെന്ന് പറയാം.

താങ്കളെ ചിത്രകാരന്‍ വേദനിപ്പിക്കാന്‍ ശ്രമിച്ചെന്ന് തെറ്റിദ്ധരിക്കരുത്‌. ഈ പോസ്റ്റ്‌ താങ്കള്‍ ഇട്ടതുകൊണ്ടാണ്‌ സൌന്ദര്യശാസ്ത്രപരമായ ഒരു കാര്യം പറയാന്‍ അവസരമുണ്ടായതെന്നപേരില്‍ ചിത്രകാരന്‍ നന്ദി പറയുന്നു.ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള്‍!

Haree said...

ആള്രൂപങ്ങള്‍ സുന്ദരമാക്കി എന്നതിനാലോ, നിറങ്ങള്‍ നല്‍കി ആകര്‍ഷകമാക്കി എന്നതിനാലോ, ചിത്രങ്ങള്‍ക്ക് നിലവാരം കുറയുമോ? (ഇവയ്ക്ക് നിലവാരമുണ്ടെന്നല്ല) 6,7,8 ചിത്രങ്ങള്‍ തരക്കേടില്ല. 7 ആണ് എനിക്കേറ്റവും ഇഷ്ടമായത്. 4,5 ഏറ്റവും മോശമായിത്തോന്നി.

എന്റെ സംശയം മറ്റൊന്നാണ്. ഇതൊക്കെയും വക്കം ജി. ശ്രീകുമാറിന്റെ തന്നെയൊ? മറ്റു ചില പോസ്റ്റുകളും കണ്ടു, ഇവയൊക്കെ താങ്കളുടെ സൃഷ്ടികള്‍ തന്നെയാ‍ണോ? അല്ലെങ്കില്‍ പോസ്റ്റില്‍ ആരുടെ, എവിടെനിന്നും ലഭിച്ചു ഇങ്ങിനെയുള്ള സൂചനകളെങ്കിലും നല്‍കിയിരുന്നെങ്കില്‍ നന്നായിരുന്നു.
--

ettukannan | എട്ടുകണ്ണന്‍ said...

ഇവിടെ ചില ചിത്രസംബന്ധമായ കാര്യങ്ങള്‍, കേട്ടപ്പോള്‍ ഇരിപ്പുറച്ചില്ല..

ഈ ചിത്രങ്ങള്‍, എന്തായാലും ശ്രീയുടേതല്ല.. കാരണം, പല ചിത്രങ്ങളും ഫുള്‍ ഷീറ്റ്‌ സൈസില്‍ മഹാനഗരങ്ങളിലെ, 49-99 ഷോപ്പുകളില്‍, ഫ്രെയിമിട്ടും അല്ലാതെയും ലഭ്യമാണ്‌. അഞ്ചാമത്തെ ചിത്രം, ഒരു ഫേമസ്‌, ബോളിവൂഡ്‌ ചിത്രത്തിലെ നായിക കാജോല്‍,ആണ്‌... ഇത്‌ കൈമറഞ്ഞുവന്ന ഒരു ഈമെയില്‍ ആണെന്നാണ്‌ എനിയ്ക്കു തോന്നുന്നത്‌...

പിന്നെ, ചിത്രകാരന്‍, പറഞ്ഞ കമന്റ്‌... എന്താ പറയ്യാ... :) ഒറ്റവാക്കില്‍ പറഞ്ഞാല്‍, റിയലിസ്റ്റിക്‌, ചിത്രകാരന്മാര്‍ക്കു വംശനാശം വരുത്തിയ ഒരു കമന്റാണത്‌... രെംബ്രാന്റും, ഔഗസ്റ്റിനും, മൈഖേലാഞ്ചലോയും ഈ രീതിയിലുള്ള ചിത്രങ്ങളോട്‌ ഏറെ ചേര്‍ന്നുനിന്നവരാണ്‌. ഇത്തരം റിയലിസ്റ്റിക്‌ ചിത്രങ്ങള്‍ വരയ്ക്കണമെങ്കില്‍, ഇന്നത്തെ, ഏതൊരു ചിത്രകാരനും, വരയ്ക്കുവാനെടുക്കുന്ന സമയത്തില്‍ കൂടുതലും അത്‌ അവരെ സംബന്ധിച്ചിടത്തോളം "മെനക്കെടാന്‍" കഴിയാത്ത ഒരു സ്ഥാനത്ത്‌ അവര്‍ സ്വമേധയാ ഇരിയ്ക്കുന്നതുകൊണ്ടുമാണ്‌. ഫ്ലാറ്റ്‌ ബ്രഷുകളുടെ ഒരു ഫൈനല്‍ മിക്സിംഗ്‌, ഒരുതരം ഫാന്റസി മൂഡിലുള്ള ചിത്രങ്ങള്‍, അവ വരയ്ക്കുവാനും ഒരു പ്രത്യേക കഴിവും, ഇമാജിനേഷനും വേണം.. ഈ രീതിയ്ക്ക്‌ ഒട്ടും നിലവാരക്കുറവില്ല.. അത്തരം കമന്റുകളുമായി വരുന്ന ഒരു ചിത്രകാരനും, ഇത്തരം ചിത്രങ്ങളോ, സുന്ദരിയായ (ഇനി, സൗന്ദര്യത്തെ കുറിച്ചാവും അടുത്ത ആര്‍ഗ്യുമന്റ്‌!) ഒരു സ്ത്രീയുടെ മുഖം പോലുമോ വരയ്ക്കാന്‍ കഴിവില്ലാത്തവരായിരിക്കും...

ഇത്തരം ചില കമന്റുകള്‍ മൂലം, എടുത്തുപറയാവുന്ന മൈഖലാഞ്ചലോ പോലെ റിയലിസ്റ്റിക്‌ ഫിഗറുകള്‍ ചെയ്യുന്ന ഒരു ചിത്രകാരനോ, ശില്‍പിയോ (കാനായി, കൊരട്ടിയിലുള്ള ഒരു ശില്‍പി (പേരു മറന്നുപോയി.. അവരെ മാറ്റിനിര്‍ത്തിയാല്‍ ) ഇന്ന് നമുക്ക്‌ ഇല്ല.

ഇവിടെ 8-മത്തെ ചിത്രത്തില്‍, ചിത്രകാരന്‍, ലൈറ്റിംഗിനെ സാധ്യതകളില്‍ ആണ്‌ ചിത്രം ചെയ്തിരിയ്ക്കുന്നത്‌.. ഇത്തരം ചിത്രങ്ങള്‍ ചെയ്യുന്നത്‌ ഒരു പക്ഷേ, ഫൈന്‍ - ആര്‍ട്ട്‌സ്‌ വിദ്യാര്‍ത്ഥികളായിരിക്കാം അല്ലെങ്കില്‍ ഉപജീവനത്തിനുവേണ്ടി ചിത്രം വരയ്ക്കുന്ന എതെങ്കിലും ഒരു പാവപ്പെട്ട കലാകാരനായിരിയ്ക്കാം.. എന്തൊക്കെയായാലും ഒരു സാധാരണമനുഷ്യനെ സംബന്ധിച്ചിടത്തോളം അവര്‍ക്കു മനസ്സിലാക്കാനും ആസ്വദിയ്ക്കാനും കഴിയുന്നതാണ്‌ ഇത്തരം ചിത്രങ്ങള്‍.. ഗുഹാചിത്രങ്ങള്‍ വരച്ചിരുന്ന നമ്മുടെയൊക്കെ മുത്തച്ചന്മാരും ചിത്രരചനകൊണ്ട്‌, ഉദ്ദേശിച്ചതും ഇത്തരം ചില സന്ദേശങ്ങളാണ്‌... മറ്റൊരാള്‍ക്ക്‌, ഭാഷയുടെ ആവശ്യമില്ലാതെ, അക്ഷരങ്ങളുടെ സഹായമില്ലാതെ മനസ്സിലാക്കുവാന്‍ പറ്റുന്നതായിരിയ്ക്കണം ചിത്രങ്ങള്‍.. അവിടെയാണ്‌ ഒരു യഥാര്‍ത്ഥ ചിത്രത്തിന്റെ വിജയം..

ഒരു സ്ത്രീയുടെ മുഖം കൂടുതല്‍, സുന്ദരിയായിപ്പോയതുകൊണ്ടോ, ഒരു പ്രത്യേകലൈറ്റിംഗ്‌ മുഖത്തുകൊണ്ടുവരാന്‍ ശ്രമിച്ചതുകൊണ്ടോ, നിലവാരം കുറഞ്ഞുപോയി എന്നു കരുതാന്‍ വയ്യ... ഈ രണ്ടു സാധ്യതകളും കൂടുതല്‍ ഉപയോഗിച്ചുവരുന്നത്‌ ചര്‍ച്ച്‌ ഗ്ലാസ്സ്‌ പെയിന്റിംഗുകളിലാണ്‌.

ഫോട്ടോഗ്രാഫിയില്‍ പോലും എത്ര വേരിയേഷനുള്ള പ്രൊഫഷനലുകാളാണുള്ളത്‌. വന്യജീവികളുടെ ഫോട്ടോകള്‍ എടുക്കുന്നവര്‍, പക്ഷികളുടെ ഫോട്ടോകള്‍ എടുക്കുന്നവര്‍, മോഡലുകളുടെ ഫോട്ടോകള്‍ എടുക്കുന്നവര്‍, ഇന്‍ഡസ്റ്റ്രിയല്‍ ഫോട്ടോകള്‍ എടുക്കുന്നവര്‍, അണ്ടര്‍ വാട്ടര്‍ ഫോട്ടോകള്‍ എടുക്കുന്നവര്‍... എന്നിങ്ങനെ എത്ര വേരിയേഷന്‍സ്‌!! ഇതില്‍ ഏതു രീതിയ്ക്കാണ്‌ നിലവാരക്കുറവ്‌?

ഞാനീ പെയിന്റിംഗുകളെ അന്ധമായി സപ്പോര്‍ട്ടു ചെയ്യുകയല്ല, പക്ഷേ ഇതും ഒരു നിലാവാരമുള്ള രീതിയായ്‌ അംഗീകരിയ്ക്കണം.. ഇത്തരം കലാരൂപങ്ങളെ, കലാകാരന്മാരെ നിരുത്സാഹപ്പെടുത്തുന്ന ഇത്തരം കമന്റുകള്‍ക്ക്‌ ഒരു പക്ഷേ, ഒരു കലാരൂപ രീതിയെ തന്നെ തകര്‍ത്തുകളഞ്ഞേക്കാം.

note: ആരെയും വ്യക്തിപരമായി ഈ കമന്റ്‌ എതിര്‍ക്കുന്നില്ല എന്ന് പ്രത്യേകം പറഞ്ഞുകൊള്ളുന്നു.. :)

Kattaalan said...

എട്ടുകണ്ണന്റെ കമന്റ്‌ ഗംഭീരം!

chithrakaran ചിത്രകാരന്‍ said...

ചില കലണ്ടര്‍ ചിത്രങ്ങളെ നോക്കി മഹത്തായ ചിത്രങ്ങളെന്ന് അത്ഭുതംകൂറാന്‍ പ്രിയ എട്ടുകണ്ണന്‌ അവകാശമുണ്ട്‌. അതിനു കമന്റെഴുതാനും.

എന്നാല്‍ ആര്‍ട്ടും ക്രാഫ്റ്റും തിരിച്ചറിയാതെ ജനം തെറ്റിദ്ധരിക്കപ്പെടരുതെന്ന് പറയാന്‍ ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു.

കലണ്ടര്‍ ചിത്രരചനയിലെ കരകൌശലമാണ്‌ കല എന്നു തെറ്റിദ്ധരിച്ചവര്‍ക്ക്‌ ക്യമറയും,പ്രിന്റിഗ്‌ മെഷീനും, കളര്‍ ഫോട്ടോ കോപ്പിയറുകളും അസാദ്ധ്യ പടം വരപ്പുകാരായി സമ്മതിക്കേണ്ടി വരും.

എന്നാല്‍ കല എന്നുപറയുന്നത്‌ കലത്തിനനുസരിച്ച പുതിയോരു അനുഭവമാണ്‌,കാഴ്ച്ചയാണ്‌.
കല ഒരിക്കലും കോപ്പിയടിക്കുന്ന കരകൌശലമാണെന്ന് തെറ്റിദ്ധരിക്കാതിരിക്കുക.

ettukannan | എട്ടുകണ്ണന്‍ said...

ചിത്രകാരന്‍,

ചില കലണ്ടര്‍ ചിത്രങ്ങളെ നോക്കി മഹത്തായ ചിത്രങ്ങളെന്ന് അത്ഭുതംകൂറാന്‍ പ്രിയ എട്ടുകണ്ണന്‌ അവകാശമുണ്ട്‌. അതിനു കമന്റെഴുതാനും.

താങ്ക്‌സ്‌ ഫോര്‍ ദാറ്റ്‌!

ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എത്രമാത്രം നിങ്ങള്‍ ഉള്‍ക്കൊണ്ടുവെന്നനിയ്ക്കറിയില്ല.. പക്ഷെ, എവിടെയും കോപ്പിയടിയ്ക്കുന്ന കലയെക്കുറിച്ച്‌ ഞാന്‍ പറഞ്ഞില്ല.

നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ചിത്രകാരന്റെ ചിത്രങ്ങളുടെ രീതിയ്ക്കും മോഡിഗ്ഗ്ലിയാനിയുടെ ചിത്രങ്ങളുടെ രീതിയും തമ്മിലുള്ള സാമ്യം പോലെതന്നെ മറ്റുള്ളവരിലും സാമ്യങ്ങള്‍ വരുമായിരിയ്ക്കാം... പക്ഷേ, മനോരമ, മംഗളം വാരികയില്‍ വരുന്ന ചിത്രങ്ങളായാലും കലാസാന്നിധ്യമുള്ള മനസ്സുള്ള ഒരാള്‍ക്കല്ലേ അതിനു കഴിയൂ.. കലണ്ടര്‍ ചിത്രങ്ങള്‍ വരയ്ക്കണമെങ്കിലും അതില്‍, ക്രിയെറ്റിവിറ്റിയ്ക്ക്‌ യാതൊരു സ്ഥാനവുമില്ലെന്ന് പറയുന്നതിനോട്‌ യോജിയ്ക്കാന്‍ കഴിയില്ല. ഇത്തരം കലാകാരന്മാരെ ഇത്രയും തരം താഴ്ത്തിക്കാണിയ്ക്കരുത്‌ എന്നല്ലേ ഞാന്‍ പറഞ്ഞത്‌? നിങ്ങള്‍ക്കു കിട്ടിയ exposure ഒരു പക്ഷേ, മറ്റുപലര്‍ക്കും കിട്ടാതിരുന്നതും, ഈ രീതിയില്‍ ഉപജീവനം നടത്താന്‍ അവരെ force ചെയ്യുന്നതായിക്കൂടെ?

എം എഫ്‌ ഹുസ്സൈന്‍ സിനിമാപോസ്റ്റര്‍ വരച്ചുകൊടുക്കുന്ന ചിത്രകരനായിരുന്നു.. അന്നയാള്‍ കലാകാരനല്ല.. പിന്നെ exposure കിട്ടിയപ്പോള്‍ ചിത്രകാരനായി അല്ലെ?

എന്നാല്‍ കല എന്നുപറയുന്നത്‌ കലത്തിനനുസരിച്ച പുതിയോരു അനുഭവമാണ്‌, കാഴ്ച്ചയാണ്‌.
അങ്ങനെയുമാകാം, അല്ലാതിരിയ്ക്കാം..

hadif said...

ashleelamaya chithrankalaniva